സ്കോളർഷിപ്പ് വിതരണം
Wednesday 07 January 2026 9:43 PM IST
ആലപ്പുഴ :ജില്ലാ കളക്ടറുടെ വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതിയായ എസ്റ്റെപ്പ് ദ്യുദി പ്രോഗ്രാമിന്റെ ഭാഗമായി പഠനത്തിൽ മികവ് തെളിയിച്ച 373 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു.കളക്ടർ അലക്സ് വർഗീസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.പി ചിത്തരഞ്ജൻ എം.എൽ.എ സ്കോളർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു.എ.ഡി.എം ആശ സി. എബ്രഹാം അദ്ധ്യക്ഷത വഹിച്ചു.ആലപ്പുഴ രൂപത ബിഷപ്പ് ജെയിംസ് റാഫേൽ ആന പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീലത, ഉഷ വെങ്കിടേഷ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ജില്ലാ വിമുക്തി കോ - ഓർഡിനേറ്റർ അഞ്ജു എസ്. റാം വിമുക്തി ക്ലാസ് നയിച്ചു.