പെൻഷനേഴ്സ് അസോ. പ്രതിനിധി സമ്മേളനം.
Wednesday 07 January 2026 9:44 PM IST
അമ്പലപ്പുഴ:പെൻഷനേഴ്സ് അസോസിയേഷൻ എന്ന സംഘടന ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാതൃകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസ് പറഞ്ഞു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ബി. ഹരിഹരൻ നായർ അദ്ധ്യക്ഷനായി . സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ കുരുക്കൾ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മധുസൂദനൻ പിള്ള, എ. മുഹമ്മദ് ഷരീഫ്, പി. മേഘനാദ്, എ. സലിം, ഇ. കെ. കാർത്തികേയൻ, സുഷമ മോഹൻദാസ്. എന്നിവർ പ്രസംഗിച്ചു.