വെനിസ്വല ഐക്യദാർഢ്യ കൂട്ടായ്മ
Wednesday 07 January 2026 9:46 PM IST
ആലപ്പുഴ:വെനിസ്വല പ്രസിഡന്റ് നിക്കോളാസ് മഡൂറയെയും ഭാര്യയെയും രാജ്യത്ത് കടന്നു കയറി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച അമേരിക്കൻ നടപടിക്കെതിരെ എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ വെനിസ്വല ഐക്യദാർഢ്യ കൂട്ടായ്മ സംഘടിപ്പിച്ചു.കളക്ടറേറ്റിന് മുന്നിൽ നടന്ന കൂട്ടായ്മ എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി എം.വി ശശിധരൻ ഉദ്ഘാടനം ചെയ്തു.എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് പി.ഡി.ജോഷി അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.കെ.ഉദയൻ സംസാരിച്ചു.ജില്ലാ സെക്രട്ടറി സി.സിലീഷ് സ്വാഗതവും ട്രഷറർ പ്രശാന്ത് ബാബു നന്ദിയും പറഞ്ഞു.