തടവുകാരന് മർദ്ദനം: മുഖ്യമന്ത്രിക്ക് പരാതി നൽകി

Wednesday 07 January 2026 9:52 PM IST

ആലപ്പുഴ: ആലപ്പുഴ ജില്ലാ ജയിലിൽ സഹ തടവുകാരനെ മർദ്ദിച്ച സംഭവത്തിലെ പ്രതിയ്ക്ക് ജയിലിൽ പ്രത്യേക പരിഗണനയെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിംഗാണ് പരാതി നൽകിയത്.

ജയിലിൽ അക്രമം കാണിക്കുന്ന പ്രതികളെ പ്രത്യേക സെല്ലിലേക്ക് മാറ്റുന്ന മാനദണ്ഡം തടവുകാരന് ജയിൽ അധികൃതർ ബാധകമാക്കുന്നില്ലെന്ന് പരാതിയിൽ പറയുന്നു.

പരാതി പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുവാൻ നിർദ്ദേശിച്ചുകൊണ്ട് പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് ജയിൽ ഡി.ജി.പിയ്ക്ക് കൈമാറിയിട്ടുണ്ട്. പോക്‌സോ കേസിൽ അറസ്റ്റിലായി റിമാൻഡിൽ ആലപ്പുഴ ജില്ലാ ജയിലിൽ കഴിയുന്ന 85കാരനാണ് സഹ തടവുകാരന്റെ മർദ്ദനമേറ്റത്. സംഭവത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് കേസ് എടുത്തി

രുന്നു.