ദേശീയപാത സുരക്ഷാപരിശോധനനയ്ക്ക് എട്ട് സംഘങ്ങൾ

Wednesday 07 January 2026 9:52 PM IST

ആലപ്പുഴ: എട്ട് സംഘങ്ങൾ സംസ്ഥാന വ്യാപകമായി ദേശീയപാതയിൽ സുരക്ഷാ പരിശോധന നടത്തുമെന്ന് കെ.സി. വേണുഗോപാൽ എം.പി അറിയിച്ചു. ഇവരുടെ നേതൃത്വത്തിൽ ഓരോ മേഖലയിലെയും മണ്ണ് ഉൾപ്പെടെയുള്ള നിർമാണഘടകങ്ങൾ പരിശോധിക്കും. എവിടെയെങ്കിലും നിലവിലുള്ള നിർമ്മാണം താങ്ങാനാകാത്ത സാഹചര്യമെങ്കിൽ അവിടെ തൂണിൽ ഉയരപ്പാത നിർമിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും എം.പി വ്യക്തമാക്കി. ആലപ്പുഴ കളക്ട്രേറ്റിൽ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയുടെ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ആവശ്യമുള്ളയിടത്ത് മേൽപ്പാലനിർമ്മാണത്തിനായി സ്പാനുകളുടെ എണ്ണം വർദ്ധിപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ദേശീയപാതയിൽ ഓരോ നിമിഷം കഴിയുന്തോറും വിള്ളലുണ്ടാകുന്നതാണ് സാഹചര്യം. ഇത് കനത്ത സുരക്ഷാവീഴ്ചയാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിൽ ഈ വിഷയം ഗൗരവമായി കാണണമെന്ന് കഴിഞ്ഞ ദിവസം എൻ.കെ. പ്രേമചന്ദ്രൻ എം.പിയും താനും വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതായി വേണുഗോപാൽ പറഞ്ഞു.