പുസ്തക പ്രകാശനം
Thursday 08 January 2026 1:50 AM IST
നെടുമങ്ങാട്; കുറിഞ്ചിലക്കോട് ബാലചന്ദ്രന്റെ 'ഒറ്റയായിപ്പോയ ഒച്ച" എന്ന കാവ്യസമാഹാരം മന്ത്രി ജി.ആർ.അനിൽ പ്രകാശനം ചെയ്തു.കവി അസിം താന്നിമൂട് ഏറ്റുവാങ്ങി. പുരോഗമന കലാസാഹിത്യ സംഘം നെടുമങ്ങാട് മേഖലാ പ്രസിഡന്റ് ജെ.ഷാജി കുമാർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.സിയാദ് സ്വാഗതം പറഞ്ഞു. കെ.സജീവ് കുമാർ പുസ്തകം പരിചയപ്പെടുത്തി. നോവലിസ്റ്റ് വി.ഷിനിലാൽ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.വി.രാജേഷ്, യഹിയ,കൗൺസിലർ എസ്.എസ്.ബിജു,ചുള്ളാളം ബാബുരാജ്, ഡോ.ഷിബു ചായം,ദീപു കരകുളം,നളിനകുമാരി,കവയിത്രി ഷിജി ചെല്ലാങ്കോട്, ജി.എസ്.ജയചന്ദ്രൻ,കുറിഞ്ചിലക്കോട് ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.