ആനുകൂല്യം വിതരണം ചെയ്യണം
Thursday 08 January 2026 12:00 AM IST
മണ്ണുത്തി: കാർഷിക സർവകലാശാലയിൽ 2021 മുതൽ മുടങ്ങിക്കിടക്കുന്ന പെൻഷൻ ആനുകൂല്യങ്ങൾ അടിയന്തരമായി വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ സംസ്ഥാന എക്‌സി. അംഗം കെ.കെ.വത്സരാജ്. കാർഷിക സർവകലാശാല പെൻഷനേഴ്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിവാര ധർണ സമരപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർവകലാശാലയിൽ അഞ്ചുവർഷമായി പെൻഷൻ ആനുകൂല്യമായ കമ്മ്യൂട്ടേഷൻ തുക വിതരണം നടക്കുന്നില്ല. സർക്കാർ ഗ്രാൻഡ് തുകയിൽ മതിയായ വർദ്ധനവ് ലഭിക്കാത്തതാണ് സാമ്പത്തികപ്രശ്‌നങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. ധർണയിൽ പെൻഷനേഴ്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.എ.യു ഫാം വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി സി.വി.പൗലോസ്, സംസ്ഥാന സെക്രട്ടറി രഞ്ജിത്ത്, മോഹൻചന്ദ്രൻ, ഡോ.ഗിരിജ, വി.ഒ.ജോയ്, അജയകുമാർ എന്നിവർ സംസാരിച്ചു.