വിജ‌യ് ചിത്രം ജനനായകൻ വെള്ളിയാഴ്ച എത്തില്ല,​ റിലീസ് മാറ്റി ; പുതിയ തീയതി പിന്നീട്

Wednesday 07 January 2026 11:26 PM IST

ചെന്നൈ : തമിഴ് സൂപ്പർതാരം വിജയ്‌യുടെ ചിത്രം ജനനായകൻ വെള്ളിയാഴ്ച റിലീസ് ചെയ്യില്ല. ചിത്രത്തിന്റെ റിലീസ് മാറ്റിയതായി നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻ അറിയിച്ചു. സെൻസ‌ർ ബോർഡ് സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരെ നിർമ്മാതാക്കൾ നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്‌ചയേ വിധി പറയൂ. ഈ സാഹചര്യത്തിലാണ് റിലീസ് മാറ്റിയത്.

അ​തേ​സ​മ​യം,​ സി​നി​മ​യെ​ ​വെ​ല്ലു​ന്ന​ ​ട്വി​സ്റ്റു​ക​ളാ​ണ് ​ഇ​ന്ന് കോ​ട​തി​യി​ലു​ണ്ടാ​യ​ത് ​റി​വൈ​സ് ​ക​മ്മി​റ്റി​ക്ക് ​സി​നി​മ​ ​വി​ട്ട​ത് ​ആ​രു​ടെ​ ​പ​രാ​തി​യി​ലെ​ന്ന​ ​കോ​ട​തി​യു​ടെ​ ​ചോ​ദ്യ​ത്തി​ൽ​ ​സെ​ൻ​സ​ർ​ ​ബോ​ർ​ഡി​ന്റെ​ ​നാ​ട​കീ​യ​ ​വെ​ളി​പ്പെ​ടു​ത്ത​ലോ​ടെ​യാ​ണ് ​വാ​ദം​ ​തു​ട​ങ്ങി​യ​ത്.​ ​ഡി​സം​ബ​ർ​ 22​ന് ​ചി​ത്ര​ത്തി​ന് ​യു​/​എ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ശു​പാ​ർ​ശ​ ​ചെ​യ്ത​ 5​ ​അം​ഗ​ ​എ​ക്സാ​മി​നിം​ഗ് ​ക​മ്മി​റ്റി​യി​ലെ​ ​ഒ​രാ​ളാ​ണ് ​പ​രാ​തി​ക്കാ​ര​നെ​ന്ന് ​സെ​ൻ​സ​ർ​ ​ബോ​ർ​ഡ് ​അ​റി​യി​ച്ചു.​ ​സി​നി​മ​യി​ൽ​ ​സൈ​ന്യ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​അ​ട​യാ​ള​ങ്ങ​ളു​ണ്ടെ​ന്നും​ ​പ്ര​തി​രോ​ധ​ ​രം​ഗ​ത്തെ​ ​വി​ദ​ഗ്ധ​ർ​ ​അ​ട​ങ്ങി​യ​ ​സ​മി​തി​ ​പ​രി​ശോ​ധി​ക്കാ​തെ​ ​ചി​ത്ര​ത്തി​ന് ​അ​നു​മ​തി​ ​ന​ൽ​കാ​നാ​കി​ല്ലെ​ന്നു​മാ​ണ് ​വാ​ദം.

റി​വൈ​സിം​ഗ് ​ക​മ്മി​റ്റി​ക്ക് ​വി​ടാ​ൻ​ ​തീ​രു​മാ​നി​ച്ച​ ​ശേ​ഷം​ 20​ ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​സ​മി​തി​ ​രൂ​പീ​ക​രി​ച്ചാ​ൽ​ ​മ​തി​യെ​ന്നും​ ​ചെ​യ​ർ​മാ​ന്റെ​ ​അ​ധി​കാ​ര​ത്തെ​ ​ത​ട​യാ​ൻ​ ​കോ​ട​തി​ക്ക് ​ക​ഴി​യി​ല്ലെ​ന്നു​മാ​ണ് ​സെ​ൻ​ട്ര​ൽ​ ​ബോ​ർ​ഡ് ​ഒ​ഫ് ​ഫി​ലിം​ ​സ​ർ​ട്ടി​ഫി​ക്കേ​ഷ​നു​ ​വേ​ണ്ടി​ ​ഹാ​ജ​രാ​യ​ ​അ​ഡി​ഷ​ണ​ൽ​ ​സോ​ളി​സി​റ്റ​ർ​ ​ജ​ന​റ​ൽ​ ​എ.​ആ​ർ.​എ​ൽ​ ​സു​ന്ദ​രേ​ശ​ൻ​ ​അ​റി​യി​ച്ച​ത്. സെ​ൻ​സ​ർ​ ​ബോ​ർ​ഡ് ​നി​ർ​ദ്ദേ​ശി​ച്ച​ 27​ ​മാ​റ്റ​ങ്ങ​ളും​ ​വ​രു​ത്തി​യാ​ണ് ​ചി​ത്രം​ ​ര​ണ്ടാ​മ​തും​ ​പ​രി​ശോ​ധ​ന​യ്ക്കാ​യി​ ​ന​ൽ​കി​യ​തെ​ന്നും​ ​ഒ​രു​ ​അം​ഗ​ത്തി​ന്റെ​ ​അ​ഭി​പ്രാ​യ​ത്തെ​ ​പ​രാ​തി​യാ​യി​ ​കാ​ണാ​ൻ​ ​ആ​കി​ല്ലെ​ന്നും​ ​നി​ർ​മ്മാ​താ​ക്ക​ളാ​യ​ ​കെ.​വി.​എ​ൻ​ ​പ്രൊ​ഡ​ക്ഷ​ൻ​സ് ​മ​റു​പ​ടി​ ​ന​ൽ​കി.​ ​ഇ​ന്ന്​ ​ത​ന്നെ​ ​തീ​രു​മാ​നം​ ​അ​റി​യി​ക്ക​ണ​മെ​ന്ന് ​നി​ർ​മ്മാ​താ​ക്ക​ൾ​ ​അ​ഭ്യ​ർ​ത്ഥി​ച്ചെ​ങ്കി​ലും​ ​വി​ധി​ ​പ​റ​യാ​ൻ​ ​മാ​റ്റു​ന്നു​വെ​ന്ന് ​ജ​സ്റ്റി​സ് ​പി.​ടി.​ ​ആ​ശ​ ​അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​ ​