എ.കെ.ബാലന്റേത് സംഘപരിവാർ‌ തന്ത്രം: വി.ഡി.സതീശൻ

Thursday 08 January 2026 1:30 AM IST

തിരുവനന്തപുരം: മുസ്ലീം വിരുദ്ധ വികാരം ഭൂരിപക്ഷ സമുദായങ്ങൾക്കിടയിലുണ്ടാക്കി രണ്ട് സമുദായങ്ങളെ ഭിന്നിപ്പിക്കുന്ന സംഘപരിവാർ തന്ത്രമാണ് എ.കെ ബാലനും നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് ജമാഅത്തെ ഇസ്ലാമിയായിരിക്കുമെന്നത് സംഘപരിവാർ അജണ്ട ഇന്ത്യയിൽ എല്ലായിടത്തും നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പ്രചരണമാണ്. നാലു പതിറ്റാണ്ട് ഇടതുപക്ഷത്തെ ജമാഅത്തെ ഇസ്ലാമി പിന്താങ്ങിയ കാലത്ത് ആഭ്യന്തര വകുപ്പ് അവരാണോ ഭരിച്ചിരുന്നത്? ബി.ജെ.പി ഗുജറാത്തിൽ നടത്തിയതിനേക്കാൾ മോശം പ്രസ്താവനയാണ് ബാലൻ നടത്തിയത്. . വെള്ളാപ്പള്ളി നടേശനും എ.കെ ബാലനും നടത്തിയ പ്രസ്താവനകൾ കൂട്ടിവായിച്ചാൽ അത് മനസിലാകും.വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ എതിർത്ത സി.പി.ഐ നേതാവ് ബിനോയ് വിശ്വം എ.കെ ബാലന്റെ പ്രസ്താവനയെ പിന്തുണയ്ക്കുന്നുണ്ടോ?.. ഇടതു മുന്നണി ശിഥിലീകരിക്കപ്പെടുന്നതിനിടയിലാണ് ബി.ജെ.പിയും സംഘപരിവാറും നടത്തുന്നതിന് സമാനമായ വർഗീയ കാമ്പയിൻ സി.പി.എം ഏറ്റെടുത്തിരിക്കുന്നതെന്നും സതീശൻ പറഞ്ഞു.

 ബാ​ലൻ വ​ർ​ഗീ​യത പ​റ​യു​ന്നു​:​ ​കെ.​സി

എ.​കെ.​ബാ​ല​ൻ​ ​പ​ച്ച​യ്ക്ക് ​വ​ർ​ഗീ​യ​ത​ ​പ​റ​യു​ന്ന​താ​യി​ ​എ.​ഐ.​സി.​സി.​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി.​ ​വേ​ണു​ഗോ​പാ​ൽ​ ​എം.​പി​ ​ആ​രോ​പി​ച്ചു.​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​തോ​റ്റു​ ​ക​ഴി​ഞ്ഞാ​ൽ​ ​അ​തി​ന്റെ​ ​യ​ഥാ​ർ​ത്ഥ​ ​കാ​ര​ണം​ ​ക​ണ്ടെ​ത്തി​യാ​ണ് ​ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​ത്.​ ​എ​ന്നാ​ൽ​ ​കു​രു​ട​ൻ​ ​ആ​ന​യെ​ ​ക​ണ്ട​തു​പോ​ലെ​യാ​ണ് ​സി.​പി.​എം​ ​നേ​താ​ക്ക​ളു​ടെ​ ​സ്ഥി​തി. ആ​ല​പ്പു​ഴ​ ​ന​ഗ​ര​സ​ഭ​യി​ൽ​ ​എ​സ്.​ഡി.​പി.​ഐ​ ​പി​ന്തു​ണ​യോ​ടെ​ ​സ്ഥി​രം​ ​സ​മി​തി​ ​നേ​ടി​യ​ ​സി.​പി.​എ​മ്മാ​ണ് ​കോ​ൺ​ഗ്ര​സി​നെ​തി​രെ​ ​പ​റ​യു​ന്ന​ത്.​ ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള​ ​കോ​ട​തി​ ​മേ​ൽ​നോ​ട്ട​ത്തി​ൽ​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ ​അ​ന്വേ​ഷി​ക്കു​ന്ന​താ​ണ് ​ഉ​ചി​ത​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.

 ബാ​ല​ന്റെ​ ​പ്ര​ചാ​ര​ണം ബി.​ജെ.​പി​ക്ക് ​വേ​ണ്ടി: ചെ​ന്നി​ത്തല

തി​രു​വ​ന​ന്ത​പു​രം​:​ ​യു​ഡി​എ​ഫ് ​അ​ധി​കാ​ര​ത്തി​ൽ​ ​വ​ന്നാ​ൽ​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​ജ​മാ​അ​ത്തെ​ ​ഇ​സ്ലാ​മി​യു​ടെ​ ​കൈ​യ്യി​ലാ​യി​രി​ക്കു​മെ​ന്ന​ ​എ​കെ​ ​ബാ​ല​ന്റെ​ ​പ​രാ​മ​ർ​ശം​ ​വ​ർ​ഗീ​യ​ ​ചേ​രി​തി​രി​വു​ണ്ടാ​ക്കാ​നാ​ണെ​ന്ന് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ ​സ​മി​തി​ ​അം​ഗം​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​ആ​രോ​പി​ച്ചു. ബി.​ജെ.​പി​യു​ടെ​ ​സ്വ​ര​വും​ ​ഭാ​ഷ​യു​മാ​ണ് ​ബാ​ല​ന്.​ ​കേ​ര​ള​ത്തി​ൽ​ ​ഇ​തി​നു​മു​മ്പും​ ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്.​അ​പ്പോ​ൾ​ ​എ​ടു​ത്തി​ട്ടു​ള്ള​ ​നി​ല​പാ​ടു​ക​ളും​ ​സ​മീ​പ​ന​ങ്ങ​ളും​ ​കേ​ര​ള​ത്തി​ലെ​ ​ജ​ന​ങ്ങ​ൾ​ക്ക് ​അ​റി​യാ​വു​ന്ന​താ​ണ്.​ ​ഇ​പ്പോ​ൾ​ ​ഈ​ ​പ്ര​ചാ​ര​ണം​ ​ന​ട​ത്തു​ന്ന​ത് ​ബി​ജെ​പി​ക്ക് ​വേ​ണ്ടി​യാ​ണ്.​ ​ഇ​ത് ​ഇ​ട​തു​മു​ന്ന​ണി​യു​ടെ​ ​ന​യ​മാ​ണോ​യെ​ന്ന് ​വ്യ​ക്ത​മാ​ക്ക​ണം. ശ​ബ​രി​മ​ല​ ​സ്വ​ർ​ണ്ണ​പ്പാ​ളി​ ​വി​ഷ​യ​ത്തി​ൽ​ ​സി​പി​എ​മ്മി​ന്റെ​ ​മൂ​ന്നു​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​നേ​താ​ക്ക​ൾ​ ​ഇ​പ്പോ​ൾ​ ​ജ​യി​ലി​ലാ​ണ്.​ ​പ​ത്മ​കു​മാ​റി​നെ​തി​രെ​ ​എ​സ്.​ഐ.​ടി​ ​ന​ൽ​കി​യ​ ​റി​പ്പോ​ർ​ട്ട് ​വ​ള​രെ​ ​ഗൗ​ര​വ​ത​ര​മാ​ണ്.​ ​സ്വ​ർ​ണം​ ​മു​ഴു​വ​ൻ​ ​അ​ടി​ച്ചു​ ​കൊ​ണ്ടു​ ​പോ​കാ​ൻ​ ​എ​ല്ലാ​ ​ഒ​ത്താ​ശ​യും​ ​ചെ​യ്ത​ത് ​പ​ത്മ​കു​മാ​റാ​ണെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.​സ്വ​ർ​ണ്ണ​പ്പാ​ളി​ ​വി​ഷ​യ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടു​ള്ള​ ​അ​ന്താ​രാ​ഷ്ട്ര​ ​ബ​ന്ധ​ങ്ങ​ളും​ ​അ​ന്ത​ർ​സം​സ്ഥാ​ന​ ​ബ​ന്ധ​ങ്ങ​ളും​ ​പു​റ​ത്തു​വ​ര​ണ​മെ​ങ്കി​ൽ​ ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണം​ ​വേ​ണം.​ ​അ​തി​ന് ​കോ​ട​തി​യു​ടെ​ ​മേ​ൽ​നോ​ട്ട​വും​ ​അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.