എ.കെ .ബാലന്റെ പരാമർശം: അതൃപ്തിയിൽ സി.പി.ഐ

Thursday 08 January 2026 1:40 AM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ജമാ അത്തെ ഇസ്ലാമിക്കെതിരായ സി.പി.എം നേതാവ്എ.കെ ബാലന്റെ പരാമർശത്തിൽ സി.പി.ഐയിൽ അതൃപ്തി. തദ്ദേശ തിരഞ്ഞെടുപ്പി എ തിരിച്ചടിക്ക് പ്രധാന കാരണങ്ങളിലൊന്ന് ന്യൂനപക്ഷ വോട്ടുകളുടെ കുറവാണെന്ന് സി.പി.എം വിലയിരുത്തിയിരുന്നു. ബാലന്റെ പ്രസ്താവന അതിന് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തൽ..

യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ജമാ അത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്നും, അപ്പോൾ പല മാറാടുകളും ആവർത്തിക്കുമെന്നാണ് ബാലൻ പറഞ്ഞത്. ജമാ അത്തെ ഇസ്ലാമിയേക്കാൾ വലിയ വർഗീയതയാണ് ലീഗിന്റേതെന്നും ബാലൻ പറഞ്ഞു. യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് ജമാ അത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയുമായി ചേർന്നാണെന്ന് സി.പി.എം ആരോപിച്ചിരുന്നു. യു.ഡി.എഫിനെയാണ് ലക്ഷ്യമിട്ടതെങ്കിലും മാറാടും പരാമർശിക്കപ്പെട്ടതോടെ വർഗീയ നിറം കലർന്നു.

തദ്ദേശ തിരഞ്ഞെടുപ്പിൽ നിരവധി വാർഡുകളിലെ ന്യൂനപക്ഷ ഏകീകരണം ഇടതു മുന്നണിക്ക് തിരിച്ചടിയായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും അഭിപ്രായപ്പെട്ടിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് ന്യൂനപക്ഷങ്ങളെ ഒപ്പം കൂട്ടാനുള്ള പ്രവർത്തനം സജീവമാക്കുമെന്നും പറഞ്ഞിരുന്നു. അതിനിടെയാണ് ബാലന്റെ പരാമർശം വിവാദമായത്. ഇന്നും നാളെയുമായി കൂടുന്ന സി.പി.ഐ സെക്രട്ടേറിയറ്റിലും എക്സിക്യൂട്ടീവിലും ഇത് ചർച്ച ചെയ്യും. ബി.ജെ.പി പോലും ഉന്നയിക്കാത്ത ആരോപണമാണ് ബാലന്റെതെന്നും സംഘപരിവാർ അജണ്ട സി.പി.എം ഏറ്റുപിടിക്കുകയാണെന്നും കോൺഗ്രസ് വിമർശിക്കുന്നു. ഇടതുമുന്നണി ന്യൂനപക്ഷങ്ങളെ കൈവിടുകയാണെന്ന പ്രചാരണം ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം.

 സി.​പി.​എം​ ​ന​ട​ത്തു​ന്ന​ത് വ​ർ​ഗീ​യ​ധ്രു​വീ​ക​ര​ണം: ജ​മാ​ ​അ​ത്തെ​ ​ഇ​സ്ലാ​മി

​ഭൂ​രി​പ​ക്ഷ​ ​വോ​ട്ടു​ ​ബാ​ങ്ക് ​ല​ക്ഷ്യ​മി​ട്ടു​ള്ള​ ​അ​പ​ക​ട​ക​ര​മാ​യ​ ​വ​ർ​ഗീ​യ​ ​ധ്രു​വീ​ക​ര​ണ​ ​രാ​ഷ്ട്രീ​യ​മാ​ണ് ​സി.​പി.​എം​ ​ന​ട​ത്തു​ന്ന​തെ​ന്നും​ ​ഇ​തി​ൽ​ ​നി​ന്ന​വ​ർ​ ​പി​ന്തി​രി​യ​ണ​മെ​ന്നും​ ​ജ​മാ​അ​ത്തെ​ ​ഇ​സ്ലാ​മി​ ​കേ​ര​ള​ ​അ​മീ​ർ​ ​പി.​മു​ജീ​ബു​റ​ഹ്മാ​ൻ.​ ​സി.​പി.​എ​മ്മി​നെ​ ​എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്ന​ ​അ​ഭി​പ്രാ​യം​ ​ജ​മാ​അ​ത്തെ​ ​ഇ​സ്ലാ​മി​ക്കി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു​ . അ​ധി​കാ​ര​ത്തി​ന് ​വേ​ണ്ടി​ ​സി.​പി.​എം​ ​സ്വീ​ക​രി​ക്കു​ന്ന​ ​രാ​ഷ്ട്രീ​യം​ ​അ​പ​ക​ട​ക​ര​മാ​ണ്.​ ​യു.​പി​ ​മു​ഖ്യ​മ​ന്ത്രി​ ​യോ​ഗി​ ​ആ​ദി​ത്യ​ ​നാ​ഥി​നെ​ ​ഇ​ട​തു​ ​സ​ർ​ക്കാ​റി​ന്റെ​ ​അ​യ്യ​പ്പ​ ​സം​ഗ​മ​ത്തി​ലേ​ക്ക് ​ക്ഷ​ണി​ക്കു​ന്ന​ ​സി.​പി.​എ​മ്മി​നെ​ ​പ​ത്ത് ​വ​ർ​ഷം​ ​മു​ൻ​പ് ​ചി​ന്തി​ക്കാ​നേ​ ​ആ​കു​മാ​യി​രു​ന്നി​ല്ല.​ ​നി​ര​ന്ത​രം​ ​വ​ർ​ഗീ​യ​ത​ ​ആ​രോ​പി​ക്കു​ന്ന​ ​സി.​പി.​എ​മ്മി​ന് ,​ജ​മാ​അ​ത്തെ​ ​ഇ​സ്ലാ​മി​ ​ന​ട​ത്തി​യ​ ​വ​ർ​ഗീ​യ​ ​പ്ര​വ​ർ​ത്ത​നം​ ​എ​ന്താ​ണെ​ന്ന് ​വ്യ​ക്ത​മാ​ക്കാ​നു​ള്ള​ ​ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. ഒ​രു​പാ​ട് ​കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ​ ​ര​ക്ത​ക്ക​ര​ ​പു​ര​ണ്ട​ ​രാ​ഷ്ട്രീ​യ​ ​പ്ര​സ്ഥാ​ന​ത്തി​ന്,​ ​ഇ​ന്നു​ ​വ​രെ​ ​ഒ​രാ​ളു​ടെ​ ​ര​ക്തം​ ​പൊ​ടി​ഞ്ഞ​തി​ന് ​പോ​ലും​ ​പേ​ര് ​പ​രാ​മ​ർ​ശി​ക്ക​പ്പെ​ടാ​ത്ത​ ​ജ​മാ​അ​ത്തെ​ ​ഇ​സ്ലാ​മി​ക്ക് ​മേ​ൽ​ ​നി​രു​ത്ത​വാ​ദ​പ​ര​മാ​യ​ ​പ​രാ​മ​ർ​ശം​ ​എ​ങ്ങ​നെ​ ​ഉ​ന്ന​യി​ക്കാ​നാ​വും.​ ​ബു​ൾ​ഡോ​സ​ൾ​ ​രാ​ജ് ​ന​ട​പ്പാ​ക്കു​ന്ന​ ​യോ​ഗി​ ​ആ​ദി​ത്യ​നാ​ഥി​നെ​യും​ ​മു​സ്ലി​മു​ക​ളും​ ​ക്രി​സ്ത്യാ​നി​ക​ളും​ ​ക​മ്യൂ​ണി​സ്റ്റു​ക​ളും​ ​രാ​ജ്യ​ത്തി​ന്റെ​ ​ആ​ഭ്യ​ന്ത​ര​ ​ശ​ത്രു​ക്ക​ളാ​ണെ​ന്ന് ​എ​ഴു​തി​ ​വ​ച്ച​ ​ആ​ർ.​എ​സ്.​എ​സി​നെ​യും​ ​വി​മ​ർ​ശി​ക്ക​ണ​മെ​ങ്കി​ൽ​ ​സി.​പി.​എ​മ്മി​ന് ​കേ​ര​ള​ത്തി​ലെ​ ​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ​ ​നെ​ഞ്ച​ത്ത് ​ക​യ​റ​ണ​മെ​ന്ന് ​പ​റ​യു​ന്ന​തി​ന്റെ​ ​യു​ക്തി​യെ​ന്താ​ണെ​ന്ന് ​അ​ദ്ദേ​ഹം​ ​ചോ​ദി​ച്ചു.​ജ​മാ​അ​ത്തെ​ ​ഇ​സ്ലാ​മി​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ശി​ഹാ​ബ് ​പൂ​ക്കോ​ട്ടൂ​ർ,​ ​അ​സി​സ്റ്റ​ന്റ് ​സെ​ക്ര​ട്ട​റി​ ​സ​മ​ദ് ​കു​ന്ന​ക്കാ​വ്,​ ​സം​സ്ഥാ​ന​ ​കൂ​ടി​യാ​ലോ​ച​ന​ ​സ​മി​തി​ ​അം​ഗം​ ​എ​ൻ.​എം​ ​അ​ബ്ദു​റ​ഹ്മാ​ൻ​ ​എ​ന്നി​വ​രും​ ​പ​ങ്കെ​ടു​ത്തു.