നിലപാട് അവിശ്വസനീയം
Thursday 08 January 2026 12:00 AM IST
തൃശൂർ: സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക പിന്നോക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങൾ പഠിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ 17 വകുപ്പുകൾ പൂർണമായും ശുപാർശകൾ നടപ്പിലാക്കിയെന്ന മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആശ്ചര്യകരവും അവിശ്വസനീയവുമാണെന്ന് തൃശൂർ അതിരൂപതാ ജാഗ്രത സമിതി. അതിരൂപത വികാരി ജനറാൾ മോൺ.ജെയ്‌സൺ കൂനംപ്ലാക്കൽ അദ്ധ്യക്ഷവഹിച്ചു. പി.ആർ.ഒ ഫാ. സിംസൻ ചിറമ്മൽ, അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, ഏകോപനസമിതി സെക്രട്ടറി ഷിന്റോ മാത്യു, കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ഡോ.ജോബി കാക്കശ്ശേരി, കാത്തലിക് ഫെഡറേഷൻ ട്രഷറർ അഡ്വ. ബിജു കുണ്ടുകുളം പ്രസംഗിച്ചു.