24 വർഷമായി ഒളിവിൽ കഴിഞ്ഞ മോഷ്ടാവ് പിടിയിൽ

Wednesday 07 January 2026 11:48 PM IST

ചേലേമ്പ്ര ബാങ്ക് കവർച്ചാ കേസിലുൾപ്പെടെ പ്രതി

തലശേരി: 24 വർഷമായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ മോഷണക്കേസ് പ്രതിയെ തലശേരി പൊലീസ് പിടികൂടി. മലപ്പുറം ചേലേമ്പ്ര ബാങ്ക് കവർച്ചാ കേസിലുൾപ്പെടെ പ്രതിയായ വയനാട് സ്വദേശി സൈനുദ്ദീൻ (52) ആണ് വയനാട് കൽപ്പറ്റയിൽ വെച്ച് പിടിയിലായത്. 24 വ​ർ​ഷം മുമ്പ് ര​ജി​സ്റ്റ​ർ ചെ​യ്ത വാ​ഹ​ന മോ​ഷ​ണ​ക്കേ​സി​ലാ​ണ് അ​റ​സ്റ്റ്.

തലശേരി ഇൻസ്‌പെക്ടർ ബിജു പ്രകാശിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വയനാട്ടിലെത്തിയാണ് പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ​എസ്‌​.ഐ എം.​ടി.​പി സൈ​ഫു​ദ്ദീ​ൻ,​ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ എ.​കെ.​നി​തീ​ഷ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ കെ.​ലി​ജീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കേരളത്തിലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ല​വി​ൽ 24 കേസുകളുണ്ട്. കോടതി ഇയാൾക്കെതിരെ ലോം​ഗ് പെ​ൻ​ഡിം​ഗ് വാ​റ​ണ്ടും പുറപ്പെടുവിച്ചിരുന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

.