ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്നത് ഈ നെറ്റ്‌വര്‍ക്ക്, പുതിയ കണക്കുകള്‍ പുറത്ത്

Thursday 08 January 2026 12:01 AM IST

കൊച്ചി: ഇന്ത്യന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ കണക്കുകളനുസരിച്ച് റിലയന്‍സ് ജിയോ നവംബറില്‍ 12 ലക്ഷം പുതിയ ഉപഭോക്താക്കളെ നേടി.സജീവ ഉപഭോക്താക്കളുടെ എണ്ണത്തിലും ജിയോയാണ് മുന്നില്‍. കേരളത്തില്‍ 41,000 പുതിയ വരിക്കാരെ ജിയോ ചേര്‍ത്തു. ഇന്‍ഡസ്ട്രിയിലെ മൊത്തം സജീവ ഉപയോക്താക്കളുടെ എണ്ണം 34 ലക്ഷം കുറഞ്ഞെങ്കിലും മികച്ച വളര്‍ച്ച നേടിയ ഏക ഓപ്പറേറ്റര്‍ ജിയോയാണ്.

വൊഡാഫോണ്‍ ഐഡിയക്ക് 22 ലക്ഷം സജീവ ഉപയോക്താക്കളെ നഷ്ടപ്പെട്ടു, എയര്‍ടെലിന്റെ ആക്ടീവ് ഉപയോക്താക്കളുടെ എണ്ണം 17 ലക്ഷം കുറഞ്ഞു. ജിയോയുടെ വിപണി വിഹിതവും ഉയര്‍ന്നു. 22 ടെലികോം സര്‍ക്കിളുകളില്‍ 17 ലും സജീവ ഉപഭോക്താക്കളെ നേടുന്നതില്‍ ജിയോ മുന്നിലെത്തി, ഏറ്റവും വലിയ വളര്‍ച്ച ജമ്മു ആന്‍ഡ് കാശ്മീര്‍, പഞ്ചാബ് പ്രദേശങ്ങളില്‍ രേഖപ്പെടുത്തി.

ബ്രോഡ്ബാന്‍ഡ് വിഭാഗത്തിലും ജിയോ ആധിപത്യം നിലനിര്‍ത്തി. മൊബൈല്‍ ബ്രോഡ്ബാന്‍ഡ്, ഫിക്സഡ് വയര്‍ലെസ് ആക്സസ് (FWA), അണ്‍ലൈസന്‍സ്ഡ് ബാന്‍ഡ് റേഡിയോ (UBR) എന്നിവയില്‍ പുതിയ വരിക്കാരില്‍ 68 ശതമാനം ജിയോ സ്വന്തമാക്കി.