സച്ചിൻ പൈലറ്റ്, കനയ്യ, ജോർജ്: കേരളത്തിൽ നിരീക്ഷകർ
Thursday 08 January 2026 1:56 AM IST
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം, അസാം, തമിഴ്നാട്, പുതുച്ചേരി, പശ്‌ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ നിരീക്ഷകരെ നിയമിച്ച് എ.ഐ.സി.സി. രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, ബീഹാർ നേതാവ് കനയ്യ കുമാർ, കർണാടകയിലെ മുതിർന്ന നേതാവും മന്ത്രിയും മലയാളിയുമായ കെ.ജെ. ജോർജ്, രാജ്യസഭാ എംപി ഇമ്രാൻ പ്രതാപ്‌ഗഡി എന്നിവരാണ് കേരളത്തിലെ നിരീക്ഷകർ.
കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭുപേഷ് ബഗേൽ, ബന്ധു തർക്കി എന്നിവരെ അസാമിലും മുകുൾ വാസ്‌നിക്, ഉത്തംകുമാർ റെഡ്ഡി, ക്വാസി മുഹമ്മദ് നിസാമുദ്ദീൻ എന്നിവരെ തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലും സുധീപ് റോയ് ബർമൻ, ഷക്കീൽ അഹമ്മദ് ഖാൻ, പ്രകാശ് ജോഷി എന്നിവരെ പശ്‌ചിമ ബംഗാളിലും നിരീക്ഷകരായി നിയമിച്ചു.