എസ്.എഫ്‌.ഐ - എ.ബി.വി.പി സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്

Thursday 08 January 2026 12:06 AM IST

കുന്നംകുളം: വിവേകാനന്ദ കോളേജിൽ എസ്.എഫ്.ഐ-എ.ബി.വി.പി സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്.

ഒരു മാസത്തിലേറെയായി ഇരു വിഭാഗവും തമ്മിൽ ചെറിയ സംഘർഷം തുടരുന്നുണ്ട്. യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്‌.ഐ ഇത്തവണയും വിജയം നേടിയിരുന്നു. ഇതിനുശേഷം എ.ബി.വി.പി മനഃപൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണെന്ന് എസ്.എഫ്‌.ഐയുടെ ആരോപിച്ചു. ഇന്നലെ ഉച്ചയോടെയാണ് കോളേജിൽ ഇരു വിഭാഗം തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചത്. എസ്.എഫ്‌.ഐ പ്രവർത്തകൻ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി ജിഗിന് ആണ് പരിക്കേറ്റത്. ജിഗിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വൈകുന്നേരത്തോടെ ഡിസ്ചാർജ് ചെയ്തു.കുന്നംകുളം പൊലീസ് കേസെടുത്തു.