ഒരേ നമ്പറിൽ രണ്ട് സ്‌കൂട്ടർ,​യഥാർത്ഥ വാഹന ഉടമയ്‌ക്ക് പിഴപ്രവാഹം

Thursday 08 January 2026 12:05 AM IST

നെയ്യാറ്റിൻകര: ഒരേ നമ്പറിൽ രണ്ട് വാഹനങ്ങളുണ്ടെന്ന് കണ്ടെത്തി ആർ.ടി.ഒയ്‌ക്കും പൊലീസിലും പരാതി നൽകിയിട്ടും നടപടി വൈകുന്നതായി പരാതി. KL-19-E-2025 എന്ന നമ്പറിലെ ഹീറോ പ്ലഷർ സ്‌കൂട്ടറിന്റെ ഉടമ ചെറിയകൊല്ല വടക്കുംകര ഇടിവിച്ചൽക്കോണം വീട്ടിൽ എച്ച്.സെൽവനാണ് പാറശാല ആർ.ടി.ഒയ്‌ക്കും പാറശാല പൊലീസിലും പരാതി നൽകിയത്.

പെറ്റി അടയ്‌ക്കാനുള്ള മെസേജുകൾ വർദ്ധിച്ചതോടെയാണ് ഇതേ നമ്പറിൽ ഹോണ്ടയുടെ മറ്റൊരു സ്‌കൂട്ടർ കൂടിയുണ്ടെന്ന് കണ്ടെത്തിയത്. ഡ്യൂപ്ളിക്കേറ്റ് വാഹന ഉടമ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുക പതിവാണ്. 28 സംഭവങ്ങളിലായി 14500 രൂപയാണ് പിഴ അടയ്‌ക്കേണ്ടത്. ഡ്യൂപ്പിക്കേറ്റ് സ്‌കൂട്ടർ കണ്ടെത്തി നമ്പർ മാറ്റണമെന്നും പിഴത്തുക അയാളിൽ നിന്ന് ഈടാക്കി ശിക്ഷാനടപടി സ്വീകരിക്കണമെന്നുമാണ് സെൽവന്റെ ആവശ്യം.

ഫോട്ടോ: സെൽവന്റെ യഥാർത്ഥ സ്‌കൂട്ടർ

ഫോട്ടോ: ഡ്യൂപ്ലിക്കേറ്റ് സ്റ്റിക്കർ ഉപയോഗിച്ചുള്ള സ്‌കൂട്ടറിൽ

ഹെൽമെറ്റ് വയ്‌ക്കാതെ പോകുന്നയാൾ