ഒന്നാം റാങ്കുമായി ഡോ. ജസ്റ്റിൻ പോൾ

Thursday 08 January 2026 12:17 AM IST

തൃശൂർ: ഗവേഷകരെ ആധികാരികമായി റാങ്ക് ചെയ്യുന്ന യു.എസിലെ സ്‌കോളർ ജി.പി.എസ് പ്രഖ്യാപിച്ച പട്ടികയിൽ ബിസിനസ് അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിൽ ആഗോള ഒന്നാംറാങ്ക് നേടി അമേരിക്കയിലെ മലയാളി പ്രൊഫസർ ഡോ. ജസ്റ്റിൻ പോൾ. നൂറോളം രാജ്യങ്ങളിൽ പ്രൊഫസറും പ്രഭാഷകനുമായി ജോലി ചെയ്യുന്ന ജസ്റ്റിൻ ഇപ്പോൾ യു.എസിലെ പോർട്ടോറിക്കോ സർവകലാശാല പ്രൊഫസറും ബുഡാ പെസ്റ്റ് യൂണിവേഴ്‌സിറ്റി ഡിസ്റ്റിൻഗിഷ്ട് റിസർച്ച് ഫെല്ലോയും കൊറിയ സർവകലാശാല അസിസ്റ്റന്റ് പ്രൊഫസറുമാണ്. കൊടകര മറ്റത്തൂർ റിട്ട. അദ്ധ്യാപകൻ പരേതനായ പി.വി. പൗലോസിന്റെ മകനാണ്. വാർത്താസമ്മേളനത്തിൽ പ്രൊഫ. എം. ബിജു ജോൺ, പ്രൊഫ. ചാക്കോ ജോസ്, പ്രൊഫ. കെ.പി. രാജേഷ്, തോമസ് ചക്കാലയ്ക്കൽ എന്നിവർ പങ്കെടുത്തു.