16കാരിയെ വേശ്യവൃത്തിക്ക് ഉപയോഗിച്ചു, അച്ഛനും മുത്തശിയും ഉൾപ്പെടെ 10 പേർ അറസ്റ്റിൽ
Thursday 08 January 2026 12:52 AM IST
ബംഗളൂരു: പണത്തിനായി 16കാരിയെ വേശ്യാവൃത്തിക്ക് ഉപയോഗിച്ച അച്ഛനും മുത്തശ്ശിയും ഉൾപ്പെടെ പത്തുപേർ പിടിയിൽ. കർണാടകത്തിലെ കാട്ടൂരിലാണ് സംഭവം. 16 കാരിയെ മംഗളൂരുവിലെത്തിച്ച് പലർക്കും കാഴ്ചവച്ചെന്നും ഇതിന് ഒത്താശ ചെയ്തത് പെൺകുട്ടിയുടെ അച്ഛന്റെ അമ്മയാണെന്നുമാണ് വിവരം. ആറു ദിവസത്തോളമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധിപേർ പീഡിപ്പിച്ചത്. പെൺകുട്ടി അമ്മാവനെ വിവരമറിച്ചതോടെയാണ് വിവരം പുറത്തുവന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. അച്ഛൻ ഉൾപ്പെടെ പത്തുപേർക്കെതിരെ പോക്സോ വകുപ്പുകളാണ് ചുമത്തിയിട്ടുണ്ട്. അമ്മയില്ലാത്ത 16 കാരിയാണ് പീഡനത്തിനിരയായത്.