മോദിക്ക് തന്നോട് നീരസം: ട്രംപ്
Thursday 08 January 2026 7:14 AM IST
വാഷിംഗ്ടൺ : തീരുവ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്നോട് നീരസമുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയ്ക്കുമേൽ 50 ശതമാനം തീരുവയാണ് യു.എസ് ചുമത്തിയത്. മോദിയുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും ഇപ്പോൾ റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ കുറച്ചെന്നും ട്രംപ് പാർട്ടി പരിപാടിയിൽ പറഞ്ഞു. ഇന്ത്യ 68 അപ്പാച്ചെ ഹെലികോപ്റ്ററുകൾക്ക് ഓർഡർ നൽകിയെന്നും എന്നാൽ വിതരണം വൈകുന്നതിലെ അതൃപ്തി താനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ മോദി അറിയിച്ചിരുന്നെന്നും ട്രംപ് കൂട്ടിച്ചേർത്തു.