മധുരമുള്ള ഓറഞ്ചും കേടാകാത്ത മാതളവും ഒറ്റനോട്ടത്തിൽ കണ്ടുപിടിക്കാം; ഈ ചെറിയ ട്രിക്ക് പരീക്ഷിക്കൂ, പണം പാഴാകില്ല
Thursday 08 January 2026 3:16 PM IST
ശരിയായ ആരോഗ്യത്തിന് വ്യായാമം മാത്രമല്ല നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനും പ്രധാന പങ്കുണ്ട്. ദിവസവും സമീകൃതാഹാരം കഴിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് പച്ചക്കറികളും പഴങ്ങളും ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇതിനായി പഴങ്ങൾ വാങ്ങാൻ പോകുമ്പോൾ പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്‌നമുണ്ട്.
നല്ലത് തിരഞ്ഞെടുക്കാൻ അറിയില്ല എന്നതാണ് അത്. നമ്മൾ കടയിൽ പോകുമ്പോൾ പഴങ്ങളുടെ നിറം നോക്കിയാണ് വാങ്ങുന്നത്. പക്ഷേ, വീട്ടിലെത്തുമ്പോൾ ഇവ അഴുകിയതോ രുചിയില്ലാത്തതോ ആയിരിക്കും. ഓരോ പഴത്തിന്റെയും രുചി വ്യത്യാസവും ഗുണവും നമുക്ക് കഴിച്ചുനോക്കാതെ തന്നെ അറിയാം. ഇത്തരത്തിലുള്ള അബദ്ധം ഇനി ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിഞ്ഞിരിക്കൂ.
- ഓറഞ്ച് - ഇവയിൽ ആണും പെണ്ണുമുണ്ട്. ആൺ ഓറഞ്ചിന്റെ ചുവട്ടിൽ കറുത്ത നിറത്തിലുള്ള ചെറിയ കുത്ത് ഉണ്ടാകും. ഇതിന് പുളിരസം കൂടുതലായിരിക്കും. ചുവട്ടിൽ വട്ടത്തിലുള്ള അടയാളം ഉള്ളവയാണ് പെൺ ഓറഞ്ചുകൾ. ഇവയ്‌ക്ക് നാരുകൾ കുറവായിരിക്കും. മാത്രമല്ല, നല്ല മധുരവും ഉണ്ടാകും.
- ആപ്പിൾ - ഇതിൽ പുള്ളികളുള്ളതും നീളത്തിലുള്ള വരകൾ ഉള്ളവയും ഉണ്ട്. വരകൾ ഉള്ളത് തിരഞ്ഞെടുക്കുന്നതാകും നല്ലത്. മാത്രമല്ല, താഴെയും മുകളിലുമുള്ള ഭാഗങ്ങൾ കൂടുതൽ കുഴിഞ്ഞിരിക്കുന്നതിന് മധുരം കൂടും.
- മാതളം - ഇവ പലപ്പോഴും വലുപ്പമുള്ളതും നല്ല ചുവന്ന നിറത്തിലുമുള്ളതാണ് എല്ലാവരും തിരഞ്ഞെടുക്കുന്നത്. എന്നാൽ, വലുപ്പം കുറഞ്ഞ മഞ്ഞ നിറത്തിലുള്ളവയ്‌ക്കാണ് കൂടുതൽ മധുരം.