ദ്വിദിന ക്യാമ്പ്
Friday 09 January 2026 1:08 AM IST
പാറശാല: പാറശാല ബി.ആർ.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ ദ്വിദിനക്യാമ്പ് 'ആരവം' നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർപേഴ്സൺ ഡബ്ല്യു.ആർ.ഹീബ ഉദ്ഘാടനം ചെയ്തു.ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടന്ന ചടങ്ങിൽ ഡി.പി.സി ഡോ.ബി.നജീബ്,ഡി.പി.ഒ ബി.ശ്രീകുമാരൻ,പാറശാല എ.ഇ.ഒ പ്രേമലത,ബി.പി.സി പത്മജ,ട്രെയിനർ എസ്.ജയചന്ദ്രൻ,കെ.സി.പ്രിയ,മാറാടി ജയചന്ദ്രൻ,ലത.എം,ഷീജ ജാസ്മിൻ എന്നിവർ പങ്കെടുത്തു.