ലോക്ഭവൻ മാർച്ചും ധർണയും
Friday 09 January 2026 3:10 AM IST
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി 5ന് ഇന്ത്യയിലെ വിവിധ അദ്ധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന പാർലമെന്റ് മാർച്ചിന്റെ ഭാഗമായി അദ്ധ്യാപകർ ലോക്ഭവൻ മാർച്ചും ധർണയും നടത്തി.കെ.എസ്.ടി.യു ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കെ.എസ്.ടി.യു ജനറൽ സെക്രട്ടറി ടി.കെഎ. ഷാഫി ഉദ്ഘാടനം ചെയ്തു. ടോബിൻ കെ.അലക്‌സ് (കെ.എസ്.എസ്.ടി.എഫ്), എം തമീമുദ്ദീൻ (കെ.എ.എം.എ), വിനോദ് മേച്ചേരി (എൻ.എസ്.ടി.എ), രാജീവ് (കെ.പി.ടി.എ) എന്നിവർ സംസാരിച്ചു. ഹരീഷ് കടവത്തൂർ (കെ.എസ്.ടി.സി) സ്വാഗതവും വിദ്യാവിനോദ് (കെ.എസ്.ടി.എ) നന്ദിയും പറഞ്ഞു.