വിജയ് അണ്ണാ, അന്നാണ് ഞങ്ങൾക്ക് പൊങ്കൽ, പിന്തുണയുമായി രവി മോഹൻ
വിജയ് നായകനായ ജനനായകന്റെ റിലീസ് പ്രതിസന്ധിയിൽ പ്രതികരിച്ച് നടൻ രവി മോഹൻ. ജനനായകന് പ്രദർശനാനുമതി ലഭിക്കാത്തതിൽ താൻ ഏറെ വേദനിക്കുന്നുവെന്ന് എക്സ് അക്കൗണ്ടിലൂടെ രവി മോഹൻ.
ഹൃദയം തകരുന്നു വിജയ് അണ്ണാ, ഒരു സഹോദരൻ എന്ന നിലയിൽ അങ്ങയുടെ കൂടെയുള്ള ലക്ഷക്കണക്കിന് സഹോദരൻമാരിൽ ഒരാളായി ഞാനും ഒപ്പമുണ്ട്. അങ്ങേയ്ക്ക് ഒരു തീയതിയുടെ ആവശ്യമില്ല. അങ്ങ് തന്നെയാണ് തുടക്കം. ആ തീയതി എന്നാണോ അന്ന് മുതലാണ് പൊങ്കൽ തുടങ്ങുന്നത്. ഇൗ വിഷയത്തിൽ വിജയ്‌യ്ക്ക് പരസ്യ പിന്തുണ നൽകുന്ന ആദ്യതാരം ആണ് രവി മോഹൻ. ജനനായകന്റെ എതിരാളിയായി എത്തുന്ന പരാശക്തിയിൽ പ്രധാനവേഷത്തിൽ ആണ് രവി മോഹൻ അഭിനയിക്കുന്നത്. ഇന്നാണ് ജനനായകന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. ആരാധകർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നുവെന്നും പുതിയ തീയതി വൈകാതെ അറിയിക്കുമെന്നും നിർമ്മാതാക്കളായ കെ. വി.എൻ പ്രൊഡക്ഷൻസ് അറിയിച്ചു..