വിവാഹത്തിന് മുൻപേ യാത്ര ,​ ഇറ്റലിയിൽ രശ്മികയും വിജയ് ദേവരകൊണ്ടയും

Friday 09 January 2026 6:19 AM IST

ആരാധക ലോകത്തിന്റെ കാത്തിരിപ്പിന് ഫെബ്രുവരി 26ന് സമാപ്തി

ഫെബ്രുവരിയിൽ വിവാഹിതരാകാൻ ഒരുങ്ങുന്ന തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും ഇറ്റലി യാത്രയിൽ. പുതുവത്സരം ആഘോഷങ്ങൾ ഇറ്റലിയിൽ ആയിരുന്നു. യാത്രയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കൂടെയുണ്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചില്ലെങ്കിലും ഒരേ ലൊക്കേഷനിൽ നിന്നുള്ളതാണ് ചിത്രങ്ങൾ. ഒരു ചിത്രത്തിൽ വിജയ് ദേവരകൊണ്ടയുടെ തോളിൽ ഒരു യുവതി തലചായിച്ചു കാണാം. ഇതു രശ്മിക ആണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. റോമിൽ നിന്നുള്ള മനോഹരമായചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ഇറ്റലിയിൽ നിന്ന് ഇരുവരും വെവ്വേറെയാണ് യാത്ര ചെയ്തെങ്കിലും ഹൈദരാബാദ് വിമാനത്താവളത്തിൽ ഒരുമിച്ചാണ് എത്തിയത്.

മാസ്ക് ധരിച്ചാണ് ഇരുവരും എത്തിയത്. വെള്ള ടർട്ടിൽ നെക്കും കറുത്ത കോട്ടും ആണ് രശ്മിക ധരിച്ചത്. വിജയ് കറുത്ത ലെതർ ജാക്കറ്റും നീല തൊപ്പിയും. വിജയ് യുമായി താൻ അടുപ്പത്തിലാണെന്ന് രശ്മിക പരോക്ഷമായി സൂചന നൽയിട്ടുണ്ട്. ഗീതാഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഫെബ്രുവരി 26ന് രാജസ്ഥാനിലെ ഉദയ്‌പൂരിലുള്ള കൊട്ടാരത്തിൽ താരവിവാഹം നടക്കും എന്നാണ് റിപ്പോർട്ട്. രണ്ടു മാസം മുൻപ് ഹൈദരാബിൽ അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ആയിരുന്നു വിവാഹ നിശ്ചയം. എന്നാൽ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. വിവാഹിതരാകാൻ പോകുകയാണെന്ന് രശ്മികയോ വിജയ് ദേവരകൊണ്ടയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.