ഒരു മിനിറ്റ് നൃത്തം ആടാൻ തമന്നയ്ക്ക് ഒരു കോടി

Friday 09 January 2026 6:21 AM IST

തമന്ന ഭാട്ടിയയുടെ നൃത്തരംഗങ്ങൾ എപ്പോഴും ആരാധകർ ആഘോഷിക്കാറുണ്ട് . ഒരു നൃത്തത്തിന് തമന്ന വാങ്ങിയ പ്രതിഫലം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ഈ നൃത്തം സിനിമയിലല്ല, മറിച്ച് പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് നടന്ന പാർട്ടിയിൽ. ഗോവയിൽ ബാഗ ബീച്ചിൽ നടന്ന ന്യൂഇയർ പരിപാടിയിൽ തമന്ന നൃത്തം ചെയ്തത് ഒരു മിനിട്ട് ഒരു കോടി രൂപ നിരക്കിൽ. ആറു മിനിട്ട് 6 കോടി രൂപ വാങ്ങി എന്നാണ് റിപ്പോർട്ട്. സ്‌ത്രീ 2 സിനിമയിലെ ആജ് കി രാത്ത് എന്ന സൂപ്പർഹിറ്റ് ഗാനം ഉൾപ്പെടെ ആറുമിനിട്ട് തമന്ന നൃത്തം ചെയ്തു. ഗായകൻ മിലിന്ദ് ഗാബ, ഡി.ജെ ചെറ്റ്‌സ്, സ്വപ്‌നിൽ, മാക് വീര എന്നിവരും ലൈവായി പ്രകടനം നടത്തിയിരുന്നു. തമന്ന നൃത്തമാടിയ ജയിലറിലെ കാവാല, സ്‌ത്രീ 2വിലെ ആജ് കിരാത്, റെയ്‌ഡ് 2വിലെ നാഷ, കെ.ജി.എഫിലെ ജോക്ക് എന്നീ ഗാനങ്ങൾ കോടിക്കണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കി.രജനികാന്തിന്റെ ജയിലർ 2വിൽ തമന്നയുടെ ഡാൻസ് നമ്പരുണ്ട്. സുന്ദർ സി സംവിധായകനും നായകനുമായി എത്തിയ അരൺ മനൈ 4 ആണ് നായികയായി അവസാനം റിലീസ് ചെയ്ത തമിഴ് ചിത്രം.