പൊതുയോഗവും കുടുംബസംഗമവും

Thursday 08 January 2026 8:36 PM IST

കണ്ണൂർ:സി ആ‌ർ.പി.എഫ് പെൻഷനേഴ്സ് ഫോറം കണ്ണൂർ ജില്ലാ കമ്മറ്റിയുടെ വാർഷിക പൊതുയോഗവും കുടുംബസംഗമവും 11 ന് ധർമ്മശാല ഗവ.എൻജിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.സി ആർ.പി.എഫ് റിക്രൂട്ട് ട്രെയിനിംഗ് സെന്റ‌ർ പെരിങ്ങോം ഡി.െഎ.ജി മാത്യു എ.ജോൺ ഉദ്ഘാടനം ചെയ്യും.വൺ റാങ്ക് വൺ പെൻഷൻ നടപ്പിലാക്കുക,സൈനികർക്ക് സി.എസ്.ഡി കാന്റീനിൽ ലഭ്യമാകുന്ന വിലയിൽ സി.ആ‌‌ർ.പി.എഫ് കാന്റീനിലും ലഭ്യമാക്കുക,തുടങ്ങിയ ആവശ്യങ്ങൾ അടിയന്തിരമായി നടപ്പിലാക്കണമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.പ്രതിരോധ സേനാംഗങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളൊന്നും തങ്ങൾക്ക് ലഭിക്കുന്നില്ലെന്നും ഇതിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് ചിറ്റമ്മ നയമാണുള്ളതെന്നും ഭാരവാഹികൾ പറഞ്ഞു.വാ‌ർത്താസമ്മേളനത്തിൽ എം.കെ.ഗോപിനാഥൻ ,പി.ടി.കുഞ്ഞികൃഷ്ണൻ,രാജേന്ദ്രൻ നായ‌ർ,കെ.കെ.പ്രജീപൻ ,കെ.പ്രകാശൻ എന്നിവർ പങ്കെടുത്തു.