എം.എസ്.സ്വാമിനാഥൻ അനുസ്മരണ പ്രഭാഷണം
Thursday 08 January 2026 8:37 PM IST
പടന്നക്കാട് : കേരള സയൻസ് കോൺഗ്രസിന്റെ ഭാഗമായി കെ.എസ്.സി എസ്.ടി.ഇയുടെ ആഭിമുഖ്യത്തിൽ ഡോ.എം.എസ് സ്വാമിനാഥൻ അനുസ്മരണ പ്രഭാഷണം പടന്നക്കാട് കാർഷികകോളേജിൽ സംഘടിപ്പിച്ചു.ഭക്ഷ്യസുരക്ഷയോടൊപ്പം കാർഷിക സമൃദ്ധിയിലേക്കുള്ള നൂതനസാങ്കേതിക വിദ്യകളുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മുഖ്യപ്രഭാഷണം ഐ.സി ആർ.ഐ.എസ്.ടി ഡയറക്ടർ ജനറൽ ഡോ.ഹിമാൻശു പഥക് നിർവഹിച്ചു. ഡീൻ കോളേജ് ഓഫ് അഗ്രികൾച്ചർ, പടന്നക്കാട് ഡോ. ടി.സജിത റാണി സ്വാഗതപ്രസംഗവും ഡോ.പി.ഹരിനാരായണൻ (സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് )അദ്ധ്യക്ഷ പ്രഭാഷണവും നടത്തി. ഡോ.പി.സുജനപാൽ, ഡോ.പി.കെ.മിനി എന്നിവർ സംസാരിച്ചു. കാർഷിക കോളേജ് മീൻ ഡോ.ടി.സജിത റാണി സ്വാഗതവും ആർ.ചന്ദ്രപ്രതാപ് നന്ദി പ്രകാശനം നടത്തി.