സിയറത്തിങ്കര മഖാം ഉറൂസ് സമാപിച്ചു

Thursday 08 January 2026 8:38 PM IST

കാഞ്ഞങ്ങാട്:മരക്കാപ്പ് കടപ്പുറം സിയാറത്തിങ്കര മഖാം ഉറൂസിന് സമാപനമായി. കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ജമാഅത്ത് പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഹാജി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സിയാറത്തിങ്കര ജമാഅത്ത് പ്രസിഡന്റ് അഷ്റഫ് അശ്റഫി ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു വി.ഷാഫി, സെക്രട്ടറി നിസ,പി.ഷാദുലി, അബ്ദുൾ ജബ്ബാർ നിസാമി തിരുവട്ടൂർ, വി.മുഹമ്മദ് കുഞ്ഞി, വളണ്ടിയേഴ്സ് ക്യാപ്റ്റൻ അഷ്റഫ് കണിച്ചിറ എന്നിവർ പ്രസംഗിച്ചു. സയ്യിദ് സൈനുദ്ധീൻ ബുഖാരി കുരിക്കുഴി തങ്ങൾ മുഖ്യപ്രഭാഷണവും കൂട്ടു പ്രാർത്ഥനയ്ക്കും നേതൃത്വം നൽകി. ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് ചീനമ്മാടം സ്വാഗതവും, ഉറൂസ് കമ്മിറ്റി ജോയിന്റ് കോൺവീനർ എ.മുസ്തഫ നന്ദിയും പറഞ്ഞു. തുടർന്ന് മെഗാ ദഫ് പ്രദർശനവും നടന്നു.