അക്ഷരം,ആരോഗ്യം,സ്കൂൾ ആരോഗ്യ പദ്ധതി
Thursday 08 January 2026 8:40 PM IST
കാഞ്ഞങ്ങാട് : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന അക്ഷരം ആരോഗ്യം സ്കൂൾ ആരോഗ്യ പദ്ധതിക്ക് തുടക്കമായി.ദേശീയ ആരോഗ്യ പദ്ധതി കോൺഫറൻസ് ഹാളിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.വി.രാംദാസ് ഉദ്ഘാടനം ചെയ്തു ഡോ.കെ.കെ.ശാന്തി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ സ്വാഗതവും ദേശീയ ആരോഗ്യ പ്രവർത്തനം ജെസി കമൽ കെ.ജോസ് നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. അജയ് രാജൻ, ഉക്കിനടുക്ക ഗവ.മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസിസ്റ്റന്റ്. പ്രൊഫസർ ഡോ.ലക്ഷ്മി ടി.രാജീവ്, ഇ ഹെൽത്ത് നോഡൽ ഓഫീസർ ഡോ.ബേസിൽ വർഗീസ്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.ആൽബിൻ എൽദോസ്,ഡയറ്റ് ലാക്ചറർ ഡോ.എം.വിനോദ് കുമാർ, പൂടംകല്ല് താലൂക്ക് ആശുപത്രി ഡയറ്റീഷ്യൻ മൃദുല അരവിന്ദ് എന്നിവർ ക്ലാസ്സെടുത്തു