പുഞ്ചാവി കടപ്പുറത്ത് മഹാസഭ

Thursday 08 January 2026 8:43 PM IST

കാഞ്ഞങ്ങാട് : ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾ, അങ്കണവാടി ജീവനക്കാർ, ഹരിത കർമ്മസേനാംഗങ്ങൾ പൊതുജനങ്ങൾ എന്നിവരെ പങ്കെടുപ്പിച്ച് മഹാസഭ നടത്തി.നഗരസഭ കൗൺസിലർ പുഞ്ചാവി മൊയ്തു ഉദ്ഘാടനം ചെയ്തു.മുൻ മുൻകോട്ടയം ജില്ല കളക്ടർ കെ.പി.ജയശ്രീ മുഖ്യാതിഥിയായി.പ്രിൻസിപ്പൽ പി.എസ്.അരുൺ അദ്ധ്യക്ഷത വഹിച്ചു എൻ.എസ്.എസ് ക്ലസ്റ്റർ കോ - ഓർഡിനേറ്റർ പി.സമീർ സിദ്ദിഖി സ്വാഗതവും പ്രോഗ്രാം ഓഫീസർ ആർ.മഞ്ജു നന്ദിയും പറഞ്ഞു.പി.ബാബു, സുരേന്ദ്രൻ, രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. മഹാസഭയിൽ ജനങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനും തീരുമാനിച്ചു. പൊതുജനങ്ങൾക്കായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് എൻ.എസ്.എസ് വളണ്ടിയർമാർ നിർമ്മിച്ച എൽ.ഐ.ഡി ബൾബ്, ലോഷൻ തുടങ്ങിയവയും വിതരണം ചെയ്തു അദ്ധ്യാപകരായ എസ്.സനിത, സിന്ധു പി.രാമൻ, വളണ്ടിയർ ലീഡർമാരായ കെ.അക്ഷയ്, എം.കെ.ആര്യ തുടങ്ങിയവർ നേതൃത്വം നൽകി.