വേലുത്തമ്പി ദളവ സ്മാരക കേന്ദ്രം
Friday 09 January 2026 3:44 AM IST
തിരുവനന്തപുരം: വേലുത്തമ്പിദളവ സ്‌മാരക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കുണ്ടറ വിളംബര വാർഷികാഘോഷവും പുഷ്‌പാർച്ചനയും തലക്കുളത്ത് വലിയവീട്ടിൽ 11ന് രാവിലെ 10ന് നടക്കും.ശിവസേന തമിഴ്‌നാട്-പോണ്ടിച്ചേരി സംസ്ഥാന പ്രസിഡന്റ് അഡ്വ.ചിതറാൽ വി.രാജേഷ് ഉദ്ഘാടനം ചെയ്യും.എം.ആർ.ഗാന്ധി എം.എൽ.എ പുഷ്‌പാർച്ചന നടത്തും.സ്മാരക കേന്ദ്രം ഡയറക്‌ടർ സുദർശൻ കാർത്തികപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കും.