എൻ.ടി.യു ജില്ലാ സമ്മേളനം

Friday 09 January 2026 3:50 AM IST

തിരുവനന്തപുരം: ദേശീയ അദ്ധ്യാപക പരിഷത്ത് (എൻ.ടി.യു) ജില്ലാ സമ്മേളനം നാളെ നെയ്യാറ്റിൻകരയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ടി.അനൂപ് കുമാർ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സമ്മേളനം നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്.ഫൈസൽ ഖാൻ ഉദ്ഘാടനം ചെയ്യും. യാത്രഅയപ്പ് സമ്മേളനം തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി.രാജേഷ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ ആശാനാഥ്, എൻ.ടി.യു സംസ്ഥാന സെക്രട്ടറി എ.അരുൺകുമാർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു, നെയ്യാറ്റിൻകര മുൻസിപ്പൽ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുക്കും.