വാർഷികം നാളെ

Friday 09 January 2026 3:52 AM IST

തിരുവനന്തപുരം:അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഓഫീസേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനവും കെ.എ.എസ്. ദിനാഘോഷവും നാളെ ജവഹർ സഹകരണ ഭവനിൽ രാവിലെ 10ന് ആരംഭിക്കും. പൊതുസമ്മേളനം വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.ചീഫ് സെക്രട്ടറി എ. ജയതിലക് മുഖ്യപ്രഭാഷണം നടത്തും. പൊതുഭരണ സെക്രട്ടറി ബിജു.കെ,കോഓപ്പറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാർ ഡി.സജിത് ബാബു എന്നിവർ സംസാരിക്കും.