തേക്ക് തടി പിടികൂടി

Friday 09 January 2026 1:38 AM IST

പാലോട്: കൊല്ലത്തു നിന്ന് വെള്ളറടയിലേക്ക് തേക്ക് കടത്താൻ ശ്രമിച്ച വെള്ളറട റോഡരികത്ത് വീട്ടിൽ ജയസിംഗ്, ഒറ്റശേഖരമംഗലം പെരുംകുന്നത്ത് നൗഫൽ ഭവനിൽ നോബിൾ, വെള്ളറട കിളിയൂരിൽ കാരുണ്യ ഭവനിൽ സുജിൻ എന്നിവരേ പാലോട് റേഞ്ച് ഓഫീസർ വിപിൻ ചന്ദ്രന്റെ നേതൃത്വത്തിൽ പിടികൂടി. ഇക്കഴിഞ്ഞ 28 നു തേക്ക് തടി കടത്താൻ ശ്രമിച്ചതിന് പാക്കിയ രാജ്, സലാഹുദ്ദീൻ എന്നിവരേയും കടത്താൻ ഉപയോഗിച്ച ടോറസ് ലോറിയും പിടിയിലായിട്ടുണ്ട്.നവംബർ 24നും തേക്ക് കടത്തിയതുമായി ബന്ധപ്പെട്ട് സുഗുണൻ, ഷംനാദ് ,സെയ്ഫുദ്ദീൻ എന്നിവരേയും ലോറിയും പിടികൂടിയിരുന്നു.