ഭീകര ബന്ധം: മൂവാറ്റുപുഴ സ്വദേശി വിമാനത്താവളത്തിൽ പിടിയിൽ
Friday 09 January 2026 3:45 AM IST
ശംഖുംമുഖം: ഭീകരവാദ ബന്ധം ഉൾപ്പെടെയുള്ള കേസുകളിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന പ്രതി മൂവാറ്റുപുഴ സ്വദേശി സെയ്യദ് മുഹമ്മദ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായി.
ഭീകരവിരുദ്ധ സേന ഇയാൾക്കെതിരെ കേസെടുത്ത് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ നോട്ടീസ് പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഇയാൾ വിദേശത്തേക്ക് കടന്നുകളഞ്ഞു. കഴിഞ്ഞ ദിവസം വിദേശത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ലുക്ക് ഔട്ട് നോട്ടീസിന്റെ വിവരം ശ്രദ്ധയിൽപ്പെട്ട എമിഗ്രേഷൻ അധികൃതർ തടഞ്ഞുവച്ചത്. തുടർന്ന് എ.ടി.എസ് സംഘം വിമാനത്താവളത്തിലെത്തി കസ്റ്റഡിയിലെടുത്തു.