'പരാശക്തി'ക്കും പ്രതിസന്ധി; 15 കട്ട് വേണമെന്ന് നിർദ്ദേശം

Friday 09 January 2026 3:03 AM IST

ചെന്നൈ: 'ജനനായകന്' പിന്നാലെ പൊങ്കൽ റിലീസായ സുധ കൊങ്കരയുടെ ശിവകാർത്തികേയൻ ചിത്രം 'പരാശക്തി'യും പ്രതിസന്ധിയിൽ. ചിത്രത്തിന് സെൻസർ ബോർഡ് നേരത്തെ 23 കട്ടുകൾ നിർദ്ദേശിച്ചിരുൂന്നു. 15 കട്ടുകൾ കൂടി വേണമെന്നാണ് പുതിയ നിർദ്ദേശം. ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ അധിക്ഷേപകരമായി രംഗങ്ങളുണ്ടെന്ന് സെൻസർ ബോർഡ് പറയുന്നു. നിർദ്ദേശം അസ്വീകാര്യമാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. സുധ കൊങ്കര റിവൈസിംഗ് കമ്മിറ്റിയെ സമീപിക്കും. ചരിത്രപരമായ പ്രാധാന്യത്തേയും അടിസ്ഥാന കഥയേയും ദുർബലപ്പെടുത്തുമെന്നാണ് സുധയുടെ വാദം.

1960കളിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലുള്ളതാണ് ചിത്രം. ശനിയാഴ്ചയാണ് ചിത്രം തിയേറ്ററിൽ എത്തേണ്ടിയിരുന്നത്. സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരായ ഹർജി മദ്രാസ് ഹൈക്കോടതി വിധി പറയാൻ മാറ്റിയതിനെത്തുടർന്ന് വിജയ് ചിത്രം 'ജനനായകന്റെ' റിലീസ് മാറ്റിയിരുന്നു.