കുട്ടനാടൻ ഫെസ്റ്റ് സമാപനം
Thursday 08 January 2026 11:11 PM IST
അമ്പലപ്പുഴ: നൂറ്റാണ്ടുകൾ പാരമ്പര്യമുള്ള പൈതൃകവും സംസ്കാരവും നിലനിർത്താനുള്ള ബാദ്ധ്യത നമ്മൾ ഏറ്റെടുക്കണമെന്നും കുട്ടനാടൻ ഫെസ്റ്റ് അതിന്റെ ആദ്യ ചുവടുവഴിയാവട്ടെയെന്നും എച്ച്. സലാം എം.എൽ.എ പറഞ്ഞു. കുട്ടനാടൻ ഫെസ്റ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകകയായിരുന്നു അദ്ദേഹം.കുട്ടനാട് ഇന്റഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് അഡ്വ. പ്രദീപ് കൂട്ടാല അദ്ധ്യക്ഷനായി. ചലച്ചിത്രനടൻ ജയൻ ചേർത്തല, പ്രമോദ് വെളിയനാട്, പ്രേം സായി ഹരിദാസ്, നസീർ പുന്നക്കൽ, പി. എം. കുര്യൻ, ബേബി പാറക്കാടൻ, കെ.ലാൽജി, ജോസ് അക്കരക്കളം, റോജസ് ജോസ്. ജോജോ മാത്യു പൂപ്പള്ളി എന്നിവർ പ്രസംഗിച്ചു.