ജനപ്രതിനിധികളെ ആദരിച്ചു

Thursday 08 January 2026 11:12 PM IST

കളർകോട്: പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് കുട്ടനാടൻ ഫെസ്റ്റിന്റെ ഭാഗമായി സ്വീകരണം നൽകി.കൈനകരി, നെടുമുടി, ചമ്പക്കുളം, പുളിങ്കുന്നു കാവാലം പഞ്ചായത്തുകളിലെ ജനപ്രതിനിധികളെയാണ് ആദരിച്ചത് സാബർമതി സാംസ്കാരിക വേദി പ്രസിഡന്റ് ജോസഫ് മാരാരിക്കുളം അധ്യക്ഷത വഹിച്ചു. കുട്ടനാട് ഇന്റഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി പി എം കുര്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു . കെ.ജി.മോഹനൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. കെ.ലാൽജി, എ. . ഉത്തമക്കുറുപ്പ്, ബേബി പാറക്കാടൻ തുടങ്ങിയവർ സംസാരിച്ചു.