ഭവന സന്ദർശനം ഉദ്ഘാടനം

Thursday 08 January 2026 11:12 PM IST

മുതുകുളം : കുഷ്ഠരോഗ നിവാരണ ലക്ഷ്യവുമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജനുവരി ഏഴിന് ആരംഭിക്കുന്ന അശ്വമേധം ഏഴാം ഘട്ട ക്യാമ്പയിന്റെ ഉത്ഘാടനം മുതുകുളം ഗവ.ഹോസ്പിറ്റലിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി എസ് . താഹ നിർവഹിച്ചു.

ജനുവരി 7 മുതൽ 20 വരെ രണ്ടാഴ്ചക്കാലമാണ് ഭവന സന്ദർശനം നടത്തുന്നത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ സാംജിത്, ബ്ലോക്ക് മെമ്പർമാരായ സുനിൽ സൂര്യമംഗലം, ഗീത ശ്രീജി , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിൽ, വാർഡ് മെമ്പർ ഷീജ എസ് , ഡോ.സജീവ് എന്നിവർ പ്രസംഗിച്ചു