അദ്ധ്യാപക ശാപം സർക്കാരിനെ വേട്ടയാടും: കെ.മുരളീധരൻ

Friday 09 January 2026 12:08 AM IST

തിരുവനന്തപുരം: നിയമന അംഗീകാരവുംശമ്പളവും ഇല്ലാതെ ആത്മഹത്യ ചെയ്ത അദ്ധ്യാപകരുടെ ശാപം ഇടതു സർക്കാരിനെ വേട്ടയാടുമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരൻ. മെഡിസെപ്പിന്റെ പേരിൽ ജീവനക്കാരുടെ പണം പോക്കറ്റിൽ നിന്ന് കവരുകയാണെന്നും മുരളീധരൻ പറഞ്ഞു. കെ.ടെറ്റ് മുഴുവൻ അദ്ധ്യാപകർക്കും നിർബന്ധമാക്കിയതിനെതിരെ സംയുക്ത അദ്ധ്യാപക സമിതി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംയുക്ത അദ്ധ്യാപക സമിതി ചെയർമാൻ പി.കെ. അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു.കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ് മുഖ്യപ്രഭാഷണം നടത്തി. സെറ്റോ ചെയർമാൻ ചവറ ജയകുമാർ, എൻ.ജി.ഒ അസോസിയേഷൻ പ്രസിഡന്റ് എ.എം. ജാഫർഖാൻ, സംയുക്ത അദ്ധ്യാപക സമിതി കൺവീനർ കെ,എം. അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു.