ബാലചിത്രരചനാ മത്സരം നാളെ
Friday 09 January 2026 12:08 AM IST
ആലപ്പുഴ: ശിശുക്ഷേമ സമിതിയുടെ 75 -ാം വാർഷികത്തിന്റെ ഭാഗമായി ക്ലിന്റിന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ജില്ലാതല ബാല ചിത്രരചനാ മത്സരം നാളെ രാവിലെ 10 ന് ആലപ്പുഴ - കളക്ട്രേറ്റിന് സമീപം മുഹമ്മദൻസ് എൽ.പി സ്കൂളിൽ നടക്കും. ജനറൽ ഗ്രൂപ്പിൽ എൽ.പി. യു. പി. , ഹൈസ്കൂൾ , ഹയർ സെക്കൻഡറി വിഭാഗത്തിലും, ഭിന്നശേഷി വിഭാഗത്തിലുള്ളവരെ കാഴ്ചശക്തി കുറവുള്ളവർ, സംസാരശേഷിയും കേൾവി കുറവും നേരിടുന്നവർ എന്നിങ്ങനെ തിരിച്ചുമാണ് മത്സരം. ഭിന്നശേഷി വിഭാഗകാർക്ക് ജില്ലാതലത്തിലായിരിക്കും മത്സരം. രണ്ട് മണിക്കൂറായിരിക്കും സമയം. ജലഛായം, എണ്ണഛായം, പെൻസിൽ എന്നിവ ഉപയോഗിക്കാം. സ്കൂൾ ഐ.ഡിയുമായി മത്സരാർത്ഥികൾ രാവിലെ ഒമ്പത് മണിക്ക് ഹാജരാകണം. ഫോൺ: 8891010637