മധുര–ഗുരുവായൂർ: ചെറിയനാട് സ്റ്റോപ്പ്
Friday 09 January 2026 12:09 AM IST
ആലപ്പുഴ: മധുര–ഗുരുവായൂർ എക്സ്പ്രസ് ട്രെയിനിന് ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു
ചെറിയനാട് ഉൾപ്പെടെയുള്ള പരിസര പ്രദേശങ്ങളിലെ ആയിരക്കണക്കിന് യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യമാണ് സഫലമായത്. വിദ്യാഭ്യാസം, തൊഴിൽ, ചികിത്സ, തീർത്ഥാടനം എന്നിവയ്ക്കായി ദൂരയാത്ര ചെയ്യുന്ന സാധാരണക്കാർക്ക് ഇത് വലിയ ആശ്വാസമാകും.
കേന്ദ്ര റെയിൽവേ മന്ത്രാലയത്തോടും ദക്ഷിണ റെയിൽവേ ഭരണകൂടത്തോടും നിരന്തരം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റോപ്പ് അനുവദിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.