സഹായധനം കൈമാറി
Friday 09 January 2026 12:10 AM IST
അമ്പലപ്പുഴ : മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് മരിച്ച ഗൃഹനാഥന്റെ കുടുംബത്തിന് സഹായധനം കൈമാറി. ആലപ്പുഴ വാടയ്ക്കൽ കുരിശുപറമ്പിൽ സനീഷിന്റെ കുടുംബത്തിനാണ് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നുള്ള 10 ലക്ഷം രൂപ വീട്ടിലെത്തി എച്ച്. സലാം എം. എൽ .എ നൽകിയത്. സനീഷിന്റെ അമ്മ ബീനാകുമാരി, ഭാര്യ എസ്. സ്മിതമോൾ, മകൻ ദേവനന്ദൻ എന്നിവർ പണം ഏറ്റുവാങ്ങി. വ്യക്തിഗത അപകട ഇൻഷ്വറൻസ് ആനുകൂല്യമായ 10 ലക്ഷം രൂപ നേരത്തെ കുടുംബത്തിന് നൽകിയിരുന്നു. മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡ് എക്സിക്യൂട്ടീവ് കുഞ്ഞച്ചൻ, ഫിഷറീസ് ഓഫീസർ പി. എ .അരുൺകുമാർ, ഷീന സജി, വി .എസ്. എബി, സിമി ജോസഫ്, സുധീറ്റ ഗോപി, തങ്കരാജ് എന്നിവർ എം.എൽ.എയ്ക്ക് ഒപ്പമുണ്ടായാരുന്നു.