മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

Friday 09 January 2026 12:11 AM IST

കുട്ടനാട്: ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഇന്റഗ്രേഡഡ് ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ് ഇൻ ഇൻലാൻഡ് അക്വാട്ടിക് ഇക്കോസിസ്റ്റം പ്രോജക്ട് ഘടക പദ്ധതിയായ ഓപ്പൺ വാട്ടർ റാഞ്ചിങ്ങ് പ്രകാരം 50,000 കരിമീൻ, 50,000 പൂമീൻ, 8 ലക്ഷം കാർപ് ഇനത്തിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളേയും 12 ലക്ഷം കാര ചെമ്മീൻ കുഞ്ഞുങ്ങളേയും കൈനകരി പഞ്ചായത്ത് കോലോത്ത് ബോട്ട് ജെട്ടി കടവിൽ നിക്ഷേപിച്ചു.കൈനകരി പഞ്ചായത്ത് പ്രസിഡന്റ് ധന്യ വിനോദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ നോബിൻ പി.ജോൺ അദ്ധ്യക്ഷനായി.ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ വി. പ്രശാന്തൻ സ്വാഗതവും ഫിഷറീസ് എക്സ്റ്റഷൻ ഓഫീസർ ഡെറ്റി നെബു നന്ദിയും പറഞ്ഞു.