പോക്സോ കേസിൽ പ്രതി അറസ്റ്റിൽ

Friday 09 January 2026 12:11 AM IST

തിരുവനന്തപുരം:17കാരിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. വട്ടിയൂർക്കാവ് സ്വദേശിയായ അമലിനെയാണ് ഫോർട്ട് പൊലീസ് പിടികൂടിയത്.

17കാരിയുടെ സഹോദരിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ് അമൽ. ഇതിനുപിന്നാലെ സംസാരിക്കാമെന്ന വ്യാജേന 17കാരിയെ കിഴക്കേക്കോട്ടയിലെ കോവളം ഭാഗത്തേക്ക് പോകുന്ന ബസ് സ്റ്റാൻഡിൽ എത്തിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്.