ധാരാണാപത്രം ഒപ്പുവച്ചു

Friday 09 January 2026 12:13 AM IST
ജ്യോതി എൻജിനീയറിംഗ് കോളേജും നിർമ്മിത ബുദ്ധി അധിഷ്ഠിത ടെലൻ്റോറിയൽ സ്ഥാപനമുമായി ധാരണാ പത്രം ഒപ്പുവെച്ചപ്പോവ

തൃശൂർ: ജ്യോതി എൻജിനീയറിംഗ് കോളേജും നിർമ്മിത ബുദ്ധി അധിഷ്ഠിത ടെലന്റോറിയൽ സ്ഥാപനവുമായി ധാരണാപത്രം ഒപ്പുവച്ചു. ജ്യോതിയിലെ വിദ്യാർത്ഥികൾക്ക് ടെലന്റോറിയലിന്റെ പാറ്റന്റ് പ്രതീക്ഷിക്കുന്ന വൈദഗ്ധ്യ വിശകലന ഉപകരണങ്ങളായ സി.വി അനലൈസർ, ആറ്റിറ്റ്യൂഡ് ആൻഡ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ, ഇന്റർവ്യൂ എന്നിവയും നൈപുണ്യയുടെ വിടവ് നികത്താനുള്ള എ.ഐ ശുപാർശ ചെയ്യുന്ന കോഴ്‌സുകൾ എടുക്കാനും അതിലുപരി ടെലന്റോറിയൽ വഴി ജോലിക്ക് അപേക്ഷിക്കുവാനും സാധിക്കും. ജ്യോതി എൻജിനീയറിംഗ് കോളേജിൽ പ്രിൻസിപ്പൽ ഡോ. പി.സോജൻ ലാലും ടെലന്റോറിയൽ സ്ഥാപകൻ നിഷൽ റോയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. എക്‌സിക്യൂട്ടീവ് മാനേജർ ഫാ. ഡേവിഡ് നെറ്റിക്കാടൻ, അക്കാഡമിക് ഡയറക്ടർ ഡോ. ജോസ് കണ്ണമ്പുഴ എന്നിവർ പ്രസംഗിച്ചു.