'ആരോപണത്തിൽ കഴമ്പുണ്ട്'
Friday 09 January 2026 12:22 AM IST
തൃശൂർ: വടക്കാഞ്ചേരി കോഴയിൽ പ്രാഥമിക അന്വേഷണം നടത്തിയ ഡിവൈ.എസ്.പി തുടരന്വേഷണത്തിന് ശുപാർശ ചെയ്ത് വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയതിലൂടെ കോൺഗ്രസിന്റെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞതായി ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. പ്രത്യക്ഷത്തിൽ സി.പി.എമ്മിനെ ബാധിക്കുന്ന വിഷയമായതിനാൽ വിജിലൻസ് അന്വേഷണത്തിൽ സി.പി.എം രാഷ്ട്രീയ ഇടപെടൽ നടത്തും. വൈകാതെ അന്വേഷണം തന്നെ ഇല്ലാതാക്കും. കോഴ വാങ്ങിയത് വ്യക്തമാക്കുന്ന ജാഫറിന്റെ സംഭാഷണം പുറത്തുവന്നപ്പോൾ അത് സുഹൃത്തിനോട് തമാശ പറഞ്ഞതാണെന്നാണ് പറഞ്ഞത്. ആ തമാശ അടുത്ത ദിവസം യഥാർത്ഥ്യമായപ്പോൾ ഗുഢാലോചന വ്യക്തമായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.