'താമരപ്പേടിയിൽ എൽ.ഡി.എഫ്'
Friday 09 January 2026 12:24 AM IST
തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവ വേദികൾക്ക് നൽകിയിട്ടുള്ള 25 പൂക്കളുടെ പേരിൽ നിന്നും ദേശീയ പുഷ്പമായ താമരയെ ഒഴിവാക്കിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്. 25 പൂക്കളുടെ പട്ടിക തയ്യാറാക്കിയിട്ടും അതിൽ താമര ഉൾപ്പെടുത്താത്തത് 'വിവാദം ഭയന്നാണെന്ന' സംഘാടക സമിതിയുടെ വിശദീകരണം സാംസ്‌കാരിക കേരളത്തിന് ഒട്ടും ചേർന്നതല്ല. കലയും സംസ്‌കാരവും ആഘോഷിക്കുന്ന വേദികളിൽ പോലും ഇത്തരം രാഷ്ട്രീയ വിദ്വേഷം കലർത്തുന്നത് വരുംതലമുറയ്ക്ക് നൽകുന്ന തെറ്റായ സന്ദേശമാണ്. സാംസ്‌കാരിക ബോധവും വിവേചനശക്തിയും വേണ്ട അധികാരികൾ തന്നെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് അത്യന്തം അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.