'ജീവനക്കാരോട് അവഗണന വേണ്ട'
Friday 09 January 2026 12:25 AM IST
തൃശൂർ: ദേവസ്വം ബോർഡുകളുടെ കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാരോട് മേൽ ഉദ്യോഗസ്ഥന്മാരുടെ ഭീഷണിയും അവഗണനയും അവസാനിപ്പിക്കണമെന്ന് ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മുരളീധരൻ ആവശ്യപ്പെട്ടു. കേരള ദേവസ്വം എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രവർത്തക സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വം സ്വത്ത് സുതാര്യമായ സംവിധാനത്തിലൂടെ കൈകാര്യം ചെയ്യുന്നതിന് പകരം അനുദിനം സ്വന്തം സാമ്പത്തിക നേട്ടങ്ങൾക്ക് ഉപയോഗിക്കുന്ന പ്രവണത കേരളത്തിലെ ദേവസ്വം ബോർഡുകളിലെ കാഴ്ചയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. മുന്നൂലം നീലകണ്ഠൻ നമ്പൂതിരി, കെ.മഹേഷ്, ടി.രാഗേഷ്, സേതു തിരുവെങ്കിടം, കെ.സുധാകരൻ, രാഹുൽ ആർ.നാഥ് , ബിനു കെ.ഗുരുവായൂർ എന്നിവർ സംസാരിച്ചു.