കഞ്ചാവ് സംഘം പിടിയിൽ
Friday 09 January 2026 4:26 AM IST
നെയ്യാറ്റിൻകര: പനച്ചമൂട് കേന്ദ്രീകരിച്ച് കഞ്ചാവ് പൊതികൾ സ്കൂൾ വിദ്യാർത്ഥിനികൾക്കും കെട്ടിട നിർമ്മാണ തൊഴിലാളികൾക്കും വിറ്റ രണ്ടംഗ സംഘം പിടിയിൽ. പനച്ചമൂട് ചെക്കിട്ട വിളാകം വീട്ടിൽ സിബിൻ (21), മണത്തോട്ടം ബഷീർ നിവാസിൽ നിഹാസ് (22) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടി പൊലീസിന് കൈമാറിയത്. എക്സൈസ് ഇൻസ്പക്ടർ റസൽ രാജിന്റെ നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്.